അഴിഞ്ഞാടിയാല്‍ ചോദിക്കാനും പറയാനും ആളുണ്ട്'; ശ്രീനാഥിന്റെ വിലക്ക് എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും മുന്നറിയിപ്പ്: സിയാദ് കോക്കര്‍

ശ്രീനാഥ് ഭാസിയുടെ താല്‍ക്കാലിക വിലക്കില്‍ പ്രതികരിച്ച് നിര്‍മ്മാതാവ് സിയാദ് കോക്കര്‍. സിനിമ സെറ്റുകളിലെ പെരുമാറ്റം ഉള്‍പ്പെടെ നേരത്തെ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ക

ശ്രീനാഥ് ഭാസിക്കെതിരെയുള്ള വിലക്ക് എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കുമുള്ള മുന്നറിയിപ്പ് ആണെന്ന് സിയാദ് കോക്കര്‍ ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും ഇതൊരു പാഠമാകണം എന്നാണ് സംഘടനയുടെ കാഴ്ച്ചപ്പാട്. ഇങ്ങനെ അഴിഞ്ഞാടിയാല്‍ ഇവിടെ ചോദിക്കാനും പറയാനുമൊക്കെ അസോസിയേഷനുണ്ട

്. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാനുണ്ട്. അത് ചെയ്ത് ശേഷം കുറച്ചു നാളത്തേക്ക് ഒന്ന് മാറി നില്‍ക്കട്ടെയെന്നാണ് എല്ലാവരുടെയും അഭിപ്രായം. എങ്കിലെ ഒരു പുനര്‍വിചിന്തനം ഉണ്ടാകൂ, എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്ന്. പുനര്‍വിചിന്തനം ഉണ്ടായി നല്ല കുട്ടിയായിട്ട് വരട്ടെ എന്നാണ് ഞങ്ങള്‍ അതിനെ കാണുന്നത്.

ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ നോക്കിയിട്ടാണ് തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. ഇത് ഒരു മുന്നറിയിപ്പാണ്. എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ഉള്ള മുന്നറിയിപ്പ്. എല്ലാവര്‍ക്കും ഇതൊരു പാഠമാകണം സിയാദ് കോക്കര്‍ വ്യക്തമാക്കി.