ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഓസ്ട്രേലിയയുടെ അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിനെ തോളിന് തട്ടിയത് മുതല്‍ വിരാട് കോഹ്‌ലി വിവാദ നായകനാണ്. സംഭവം നിരവധി പ്രതികരണങ്ങള്‍ക്ക് കാരണമായെങ്കിലും, ഇത് ഓസ്ട്രേലിയന്‍ മാധ്യമങ്ങളില്‍ രൂക്ഷവുമായ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും കാരണമായി. അവയില്‍ ഒരു പത്രം തങ്ങളുടെ കവറില്‍ കോഹ്ലിയെ ‘ജോക്കര്‍’ എന്ന് മുദ്രകുത്തി.
ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന് ഇത് അത്ര നന്നായി തോന്നിയില്ല. ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ ‘കാപട്യം’ എന്നാണ് പത്താന്‍ ഇതിനെ വിളിച്ചത്. പരമ്പരയുടെ തുടക്കത്തില്‍ കോഹ്ലിയെ മാധ്യമങ്ങള്‍ രാജാവായി വാഴ്ത്തിയതും പിന്നീട് പെട്ടെന്ന് പരിഹസിച്ചതും ചൂണ്ടിക്കാട്ടി ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് പത്താന്‍ തുറന്നുകാട്ടി.
ഇവിടെ മാധ്യമങ്ങളുടെ കാപട്യം അതിരുകടക്കുന്നു. കാരണം ഞാന്‍ ഇത് പറയുന്നത്, നിങ്ങള്‍ ആദ്യം അവനെ ഒരു ‘രാജാവ്’ ആക്കി. പിന്നെ അവന്‍ നിങ്ങള്‍ക്ക് ഒരു ‘ജോക്കര്‍’ ആയി. നിങ്ങള്‍ അവനെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രശസ്തിക്കായി നിങ്ങള്‍ വിരാട് കോഹ്‌ലിയുടെ തോളാണ് ഉപയോഗിക്കുന്നത്.
Read more
വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ അവന്റെ പേര് നിങ്ങള്‍ മുതലെടുക്കുന്നു, നിങ്ങള്‍ അവന്റെ വിപണി മൂല്യം മുതലെടുക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. നിങ്ങള്‍ വിപണി മൂല്യം മുതലെടുക്കാന്‍ ശ്രമിക്കുകയും ഒരേസമയം പുകഴ്ത്തുകയും അക്ഷേപിക്കുകയും ചെയ്യുന്നു. ഇത് അസ്വീകാര്യമാണ്- പത്താന്‍ കൂട്ടിച്ചേര്‍ത്തു.