ചിമ്പുവുമായുള്ള വിവാഹം, തൃഷയുടെ പ്രതികരണം ഇങ്ങനെ..

ചിമ്പുവിന്റെയും തൃഷയുടെയും വിവാഹവാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. എന്നാല്‍ ഇതൊക്കെ വെറും കിംവദന്തികള്‍ മാത്രമാണ് എന്ന തരത്തിലാണ് തൃഷയുടെ പ്രതികരണം. മാസ്‌ക്കും ഗ്ലൗസും ധരിച്ച് കാറോടിച്ച് ബ്യൂട്ടി സലൂണില്‍ എത്തിയ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

കോവിഡിനിടെ ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിച്ച് സന്തോഷകരമായി ഒരു ദിനം ആഘോഷിച്ചു എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, തൃഷയും ചിമ്പവും വിവാഹിതരാകുന്നു എന്ന വാര്‍ത്തയില്‍ ഇതുവരെ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.

“വിണൈ താണ്ടി വരുവായാ”, “അലൈ” തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ചിമ്പുവും തൃഷയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനിടെ ഗൗതം മേനോന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഫിലിം ഫെയര്‍ അടക്കമുള്ള മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

ഇതോടെ ജെസ്സിയും കാര്‍ത്തികും ജീവിതത്തിലും ഒന്നിക്കുന്നു എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. നേരത്തെ ചിമ്പുവിന്റെ ജാതകവുമായി യോജിക്കുന്ന അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ തിരയുകയാണ്. അവനിണങ്ങുന്ന പെണ്‍കുട്ടിയെ കണ്ടുകിട്ടിയാല്‍ അത് ലോകത്തെ അറിയിക്കുമെന്നും താരത്തിന്റെ മാതാപിതാക്കള്‍ അറിയിച്ചിരുന്നു.

Read more