'കോവി‍ഡ് തന്നെയും ബാധിച്ചു, മകൻ ജീവിക്കുന്നത് ഡയാലിസിസിലൂടെ'; വേദനയോടെ ഉഷ ഉതുപ്പ്

സ്വകാര്യ ജീവിതത്തിലെ ദുഃഖങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ ഗായിക ഉഷ ഉതുപ്പ്. മകൻ സണ്ണി വൃക്കസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ ആണന്നും, വൃക്ക മാറ്റിവയ്ക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നെന്നും ഉഷ പറഞ്ഞു. ഇപ്പോൾ ഡയാലിസിസിലൂടെയാണ് മകൻ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പണം തരും പടം എന്ന പരിപാടിക്കിടെ അവർ പറഞ്ഞു.

ജഗദീഷ് അവതാരകനായെത്തുന്നവേദിയിൽ അതിഥിയായി എത്തയതായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ദീദി. കോവിഡ‍് വ്യാപിച്ചതോടെ ദീർഘകാലമായി വീട്ടിൽ അടച്ചിരിക്കുകയായിരുന്നുവെന്നും നീണ്ട രണ്ടര വർഷത്തിനു ശേഷമാണ് യാത്ര ചെയ്യുന്നതെന്നും ഉഷ ഉതുപ്പ് പറഞ്ഞു. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തേയും കോവിഡ് ദോഷകരമായി ബാധിച്ചെന്നും ദീദി കൂട്ടിച്ചേർത്തു.

കോവിഡ് വന്നതോടെ ജീവിതം കൊൽക്കത്തയിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. തനിക്ക് കുടുംബാംഗങ്ങളെപ്പോലും കാണാൻ കഴിഞ്ഞില്ല. തന്റെ ഭർത്താവ് ദീർഘകാലമായി കേരളത്തിൽ ആയിരുന്നുവെന്നും. അടുത്തിടെയാണ് അദ്ദേഹം കൊൽക്കത്തയിലേയ്ക്ക് തിരിച്ചെത്തിയത്.

Read more

മകൾ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കാൻ തുടങ്ങിയിട്ട് നാളുകളായന്നും അവർ പറഞ്ഞു. ഭർത്താവിന്റഎ അമ്മ കോട്ടയത്തെ കുടുംബവീട്ടിലാണ് അമ്മയെ കാണണമെന്ന് തനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. കേരളത്തിലേയ്ക്കുള്ള ഈ വരവിലൂടെ കുടുംബാംഗങ്ങളെ കാണാനുള്ള അവസരം കൂടി കിട്ടുകയാണന്നും അവർ പറഞ്ഞു