നടി വരലക്ഷ്മി ശരത്കുമാര് സംവിധായിക ആകുന്നു. “കണ്ണാമൂച്ചി” ആണ് വരലക്ഷ്മി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്. സ്ത്രീ കേന്ദ്രീകൃതമായ പ്രമേയമാണ് കണ്ണാമൂച്ചിയുടേത്.
“”ഒടുവില്‍ സംവിധായിക എന്ന നിലയില്‍ പുതിയ അവതാരത്തിലേക്ക് ചുവടുവയ്ക്കുന്നു…ആശംസകള്‍ക്കും സ്നേഹത്തിനും നന്ദി..ഞാന്‍ കഠിനമായി പരിശ്രമിക്കും”” എന്നാണ് പോസ്റ്റര്‍ പുറത്തുവിട്ട് വരലക്ഷ്മി കുറിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ വിമര്‍ശിക്കുന്ന ചിത്രമാണിത്.
തൃഷ, ഖുശ്ബ, രാധിക ശരത്കുമാര്, കനിമൊഴി, അന്‍ഡ്രിയ, കാജല്‍ തപ്സി തുടങ്ങി അമ്പതിലധികം വനിത സെലിബ്രിറ്റികളാണ്. ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. തെനണ്ടല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സാം സി.എസ് സംഗീതവും, ഇ കൃഷ്ണസാമി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Finally stepping into this new avatar as a Director..thank you for amazing wishes n response..I will work hard to do my best n not let you dow..thank you all so much for the love..!! #overwhelmed #blessed@ThenandalFilms @Hemarukmani1 @MuraliRamasamy4 @SamCSmusic @krishnasamy_e pic.twitter.com/YCwJeXeOjH
— ????????? ??????????? (@varusarath) October 18, 2020
Read more
അതേസമയം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പത്തോളം സിനിമകളാണ് വരലക്ഷ്മിയുടെതായി ഒരുങ്ങുന്നത്. കട്ടേരി എന്ന ചിത്രത്തിന്റെ റിലീസിനായാണ് താരം ഇപ്പോള്‍ തയാറെടുക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന രവി തേജ ചിത്രം ക്രാക്കിലും വരലക്ഷ്മി വേഷമിട്ടിട്ടുണ്ട്.