വേണു കുന്നപ്പിള്ളി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു?

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഡിസംബര്‍ 12 ന് ലോകവ്യാപകമായി റിലീസിന് എത്തുകയാണ്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ മാമാങ്കത്തിനു ശേഷം വേണു കുന്നപ്പിള്ളി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു എന്നാണ് വിവരം.

വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ തന്നെയാകും ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.

Read more

മലയാളത്തില്‍ ഇതേ വരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ സിനിമയാണ് മാമാങ്കം. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.