കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച മരട് ഫ്‌ളാറ്റ് പൊളിക്കലിനെ ആസ്പദമാക്കി കണ്ണന്‍ താമരക്കുളം ഒരുക്കിയ ചിത്രമാണ് ‘വിധി: ദ വെര്‍ഡിക്ട്’. ഐഎംഡിബി ലിസ്റ്റില്‍ 9.9 റേറ്റിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മരട് ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞു പോവാന്‍ നിര്‍ബന്ധിതരായ 357 കുടുംബങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.
ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ജിസിസി റിലീസ് ജനുവരി 6ന് ആണ്. ‘ഉടുമ്പി’ന് ശേഷം തിയേറ്ററില്‍ എത്തിയ കണ്ണന്‍ താമരക്കുളം ചിത്രം വിഷയ സ്വീകാര്യതയിലാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഫ്‌ളാറ്റിലെ ആളുകളുടെ മാനസിക സമ്മര്‍ദങ്ങളും പ്രയാസങ്ങളും പച്ചയായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഏതു തരം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനൂപ് മേനോന്‍, ധര്‍മ്മജന്‍, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, മനോജ് കെ ജയന്‍, സുധീഷ്, സരയു, ഷീലു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.
Read more
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്.