പൈറസി വ്യവസായത്തിലേയ്ക്ക് കടക്കുകയാണ് നല്ലതെന്നിപ്പോള്‍ തോന്നുന്നു:വിജയ് ബാബു

 

സിനിമയില്‍ നിന്ന് പൈറസി വ്യവസായത്തിലേയ്ക്ക് തന്നെ കടക്കുകയാണ് നേട്ടമെന്ന് തനിയ്ക്കു തോന്നിത്തുടങ്ങിയതായി ആട് 2വിന്റെ നിര്‍മ്മാതാവ് വിജയ് ബാബു. കഴിഞ്ഞ ദിവസം ആട് 2 ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് വിജയ് ബാബുവിന്റെ പ്രതികരണം. നിങ്ങളുടെ സമയവും കളഞ്ഞ് പണവും മുടക്കി സിനിമകള്‍ നിര്‍മ്മിക്കുന്നതിലും ഭേദം പൈറസി വ്യവസായത്തിലേയ്ക്ക് തന്നെ കടക്കുകയാണ് നല്ലത്.

https://www.facebook.com/vijay.babu.5249/posts/10215221171744894?pnref=story

Read more

അല്ലെങ്കില്‍ ഇതു കണ്ടു കൊണ്ട് മിണ്ടാതിരിക്കണം, മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിലും ഇത്തരക്കാരെ പണ്ടേ ജയിലിലടയ്ക്കുമായിരുന്നെന്നും ഫെയ്‌സ്ബുക് പോസ്റ്റിലൂടെ വിജയ് വ്യക്തമാക്കി. പൈറസി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സിനിമാവ്യവസായത്തിന് നിലനില്‍പ്പുണ്ടാവില്ലെന്നും ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ ഇത്തരത്തിലുള്ള പേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആട്2വിന്റെ തീയേറ്റര്‍ പ്രിന്‌റ് ഫേയ്‌സ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ച ഒരാളെ അറസ്റ്റു ചെയ്തു.