വിവാദ പ്രസംഗത്തില്‍ ജ്യോതികയെ പിന്തുണച്ചിട്ടില്ല; ട്വീറ്റ് വ്യാജമെന്ന് വിജയ് സേതുപതി

ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണ് എന്ന വിവാദ പ്രസംഗത്തില്‍ ജ്യോതികയെ പിന്തുണച്ചിട്ടില്ലെന്ന് നടന്‍ വിജയ് സേതുപതി. ജ്യോതികയെ പിന്തുണയ്ക്കുന്ന ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് വ്യാജമാണെന്ന് സേതുപതി ട്വീറ്റ് ചെയ്തിരിക്കുന്നത്.

“”ജ്യോതികയുടെ ധീരമായ പ്രസംഗത്തെ ഞാന്‍ അഭിനന്ദിക്കുന്നു, ഒപ്പം ഒരു സഹതാരം എന്ന നിലയില്‍ വിവാദത്തില്‍ അവരെ പിന്തുണയ്ക്കുകയും ചെയ്യും. മനുഷ്യന് മാത്രമേ മനുഷ്യരാശിയെ രക്ഷിക്കാന്‍ കഴിയൂ, ഒരു ദൈവത്തിനും കഴിയില്ല, എല്ലാ ക്ഷേത്രങ്ങളും ആശുപത്രികളാക്കി മാറ്റേണ്ട സമയം വരുന്നു”” എന്നായിരുന്നു സേതുപതിയുടെ ട്വീറ്റായി പ്രത്യക്ഷപ്പെട്ടത്.

“”ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണ്. ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിന് മാത്രമല്ല നല്ല സ്‌കൂളുകള്‍ കെട്ടിപ്പടുക്കാനും ആശുപത്രികള്‍ നന്നാക്കാനും പങ്കുചേരണം എന്നായിരുന്നു ഒരു അവാര്‍ഡ് ഫങ്ഷനിടെയാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങി ജ്യോതിക പറഞ്ഞത്. പ്രസംഗം വലിയ വിവാദമാവുകയും ക്ഷേത്രങ്ങളുടെ കാര്യം എടുത്തു പറഞ്ഞ ജ്യോതിക എന്തുകൊണ്ടു പള്ളികളെക്കുറിച്ച് പറയുന്നില്ല എന്നും പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തി.

Read more

തഞ്ചാവൂരില്‍ ഷൂട്ടിംഗിനെത്തിയപ്പോള്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് കണ്ടതാണ് ജ്യോതികയുടെ മനസിനെ ഉലച്ചതെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ശരവണന്‍ രംഗത്തെത്തിയിരുന്നു.