നിവിന്‍ പോളി- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രമാണ് ‘തട്ടത്തിന്‍ മറയത്ത്’. വിനോദിനെയും ആയിഷയെയും കേരളം ഏറ്റെടുത്തിട്ട് ഇന്ന് പത്ത് വര്‍ഷം തികയുകയാണ്.
ഈ വേളയില്‍ പത്താം വര്‍ഷത്തിന്റെ സന്തോഷം വിനീത് ശ്രീനിവാസന്‍ തന്നെ പങ്കുവെച്ചിരിക്കുകയാണ്.’തട്ടത്തിന്‍ മറയത്ത് റിലീസായിട്ട് ഇന്നേക്ക് പത്തു വര്‍ഷം. സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. ഒപ്പം നിന്നവര്‍ക്കും, പിന്തുണച്ചവര്‍ക്കും, അഭിനന്ദിച്ചവര്‍ക്കും, ക്രിയാത്മകമായി വിമര്‍ശിച്ചവര്‍ക്കും, എല്ലാവര്‍ക്കും നന്ദി’ വിനീത് കുറിച്ചു.
വിനീതിന്റെ വാക്കുകള്‍ക്ക് മികച്ച പ്രതികരണം തന്നെ സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്നുണ്ട്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും വിനീതിന്റെ പോസ്റ്റിന് താഴെ കമന്റുമായി വന്നിട്ടുണ്ട്. ‘എന്താ പടം… എന്റെ സാറേ’ എന്നാണ് ഡിജോയുടെ കമന്റ്.
Read more
2012 ജൂലൈ ആറിനാണ് ‘തട്ടത്തിന്‍ മറയത്ത്’ റിലീസ് ചെയ്തത്. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തില്‍ തന്നെ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരുന്നു ഇത്. ഇഷ തല്‍വാര്‍ ആയിരുന്നു സിനിമയിലെ നായിക. അജു വര്‍ഗീസ്, മനോജ് കെ ജയന്‍, ശ്രീനിവാസന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.