ബോളിവുഡിലെ മികച്ച സംവിധായകരുടെ ലിസ്റ്റിൽ ഉള്ള ഒരാളാണ് കരൺ ജോഹർ. ഇൻഡസ്ട്രിയിലെ നിരവധി താരങ്ങൾ സംവിധായകന്റെ കൈപിടിച്ച് അഭിനയത്തിലേക്ക് ചുവടുവച്ചിട്ടുണ്ട്. ഈയിടെ കിരണിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ചർച്ചകൾ ഒക്കെ സോഷ്യൽ മീഡിയയിൽ അടക്കം നടന്നിരുന്നു.
കീറി തുന്നിക്കെട്ടിയ രീതിയിലുള്ള ഒരു ഔട്ട്ഫിറ്റ് ധരിച്ചു കൊണ്ട് എയർപോർട്ടിലെത്തിയ കരൺ ജോഹറിന്റെ ലുക്ക് കണ്ട് കരണിന് ഇതെന്തുപറ്റി എന്നായിരുന്നു സോഷ്യൽ മീഡിയയുടെ ചോദ്യം. വളരെ മെലിഞ്ഞിരിക്കുന്ന രീതിയിലാണ് കരൺ പ്രത്യക്ഷപ്പെട്ടത്. കരൺ അമിതമായി വണ്ണം കുറഞ്ഞതായുള്ള കമന്റുകളാണ് എത്തിയത്. എന്തെങ്കിലും രോഗമുണ്ടോ എന്നുള്ള സംശയങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സെൽഫിയാണ് ചർച്ചയാകുന്നത്. കാറിനുള്ളിൽ നിന്നും പകർത്തിയ ചിത്രത്തിൽ കവിളുകൾ ഒട്ടി കഴുത്തിലും മുഖത്തും ചുളിവുകൾ ഉള്ളതായി കാണാം. ഇതോടെ അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
കരണിനെ അസുഖബാധിതനെപ്പോലെ തോന്നിക്കുന്നു എന്നാണ് വരുന്ന കമന്റുകൾ. അതേസമയം മറ്റ് ചിലർ നടൻ ശരീരഭാരം കുറയ്ക്കാനുള്ള ഓസെംപിക് മരുന്ന് ഉപയോഗിച്ച് തുടങ്ങി എന്നുള്ള സംശയങ്ങളും പങ്കുവച്ചു. എന്നാൽ അൻപത് വയസ് പിന്നിട്ട താരം സൗന്ദര്യം നിലനിർത്താൻ വേണ്ടിയുള്ള ശ്രമത്തിലാണ് എന്നാണ് മറ്റു ചിലർ കുറിച്ചത്.