1000 ദിവസങ്ങളായി പ്രദര്‍ശനം തുടരുന്നു; റീ റിലീസില്‍ അമ്പരപ്പിച്ച് ചിമ്പു-തൃഷ ചിത്രം

റീ റിലീസില്‍ അമ്പരിപ്പിക്കുന്ന നേട്ടം കൊയ്ത് ചിമ്പു-തൃഷ ചിത്രം. ഗൗതം മേനോന്റെ സംവിധാനത്തില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘വിണ്ണൈതാണ്ടി വരുവായ’ തിയേറ്ററില്‍ 1000 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചെന്നൈയിലെ അണ്ണാ നഗറിലുള്ള പിവിആര്‍ സിനിമാസിലാണ് സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്.

എല്ലാ ദിവസങ്ങളിലും ഒരു ഷോ മാത്രമാണ് സിനിമയ്ക്കുള്ളത്. അതുകൊണ്ട് തന്നെ വലിയ തിരക്കാണ് തിയേറ്ററില്‍. റിലീസ് ചെയ്ത് 14 വര്‍ഷം കഴിഞ്ഞിട്ടും പ്രേക്ഷകര്‍ക്ക് ചിത്രത്തോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. റീ റിലീസുകള്‍ ട്രെന്‍ഡിങ് ആകുന്ന ഈ കാലത്ത് ഒരു സിനിമ 1000 ദിവസം തികയ്ക്കുന്നത് അപൂര്‍വതയാണ്.

10 Years of 'Vinnaithaandi Varuvaaya': Breaking down the greatness of  'Aaromale' in words - The Hindu

വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവജനതയുടെ മനസ്സില്‍ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു വിണ്ണൈത്താണ്ടി വരുവായാ. തമിഴകത്തെന്നപോലെ കേരളക്കരയിലും ഈ ചിത്രം തരംഗമായിരുന്നു. കാര്‍ത്തിക്ക് എന്ന യുവാവിന് ജെസി എന്ന മലയാളി പെണ്‍കുട്ടിയോട് തോന്നുന്ന ഭ്രാന്തമായ പ്രണയമാണ് അന്ന് സിനിമാപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്.

ഇന്നും തമിഴ്- മലയാളം സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട റൊമാന്റിക് ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ചിത്രമാണിത്. 2010ല്‍ ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എആര്‍ റഹ്‌മാന്‍ ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more