വൈഎസ്ആറായി വീണ്ടും മമ്മൂട്ടി; 'യാത്ര 2' വമ്പൻ അപ്ഡേറ്റ് പുറത്ത്

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ. എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറഞ്ഞ ‘യാത്ര’ എന്ന ചിത്രം തെലുങ്ക് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാന ഒരു ചിത്രം കൂടിയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വൈഎസ്ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നത്. എന്നാൽ മമ്മൂട്ടിയും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രം 2024 ഫെബ്രുവരി 8 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജഗൻ മോഹൻ റെഡ്ഡിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ജീവയാണ് ചിത്രത്തിൽ ജഗൻ മോഹൻ റെഡ്ഡിയായി വേഷമിടുന്നത്. ‘യാത്ര’ റിലീസ് ചെയ്ത അതേ തിയ്യതിയിൽ തന്നെയാണ് ‘യാത്ര 2’ ന്റെ റിലീസും.

May be an image of 2 people and text that says "V CELLULOID AMAHIV RAGHAV FILM കD Three autumn leaves SHIVA MEKA MADHIE SANTHOSH NARAYANAN SHRAVAN KATIKANENI SELVA KUMAR INCINEMA"

മഹി. വി. രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജീവയെയും മമ്മൂട്ടിയെയും കൂടാതെ മഹേഷ് മഞ്ജ്രേക്കർ, സൂസ്സൻ ബെർനെർട്ട്, രാജീവ് കുമാർ തുടങ്ങീ താരങ്ങളും അണിനിരക്കുന്നുണ്ട്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

Read more

ഡീൻ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക, രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗം വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ തുടങ്ങീ വലിയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്നത്.