'ഗെയിം ഓഫ് ത്രോണ്‍സ്' മികച്ച ഡ്രാമ സീരിസ്, നടന്‍ ബില്ലി പോര്‍ട്ടര്‍, നടി ജോഡി കോമര്‍; എഴുപത്തൊന്നാമത് എമ്മി അവാര്‍ഡ്‌സ്

എഴുപത്തൊന്നാമത് എമ്മി അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു. മികച്ച ഡ്രാമാ സീരിസായി “ഗെയിം ഓഫ് ത്രോണ്‍സ്”. 12 ഡ്രാമാ സീരിസുകളില്‍ നിന്നാണ് ഗെയിം ഓഫ് ത്രോണ്‍സ് തിരഞ്ഞെടുത്തത്. മികച്ച നടനായി ബില്ലി പോര്‍ട്ടര്‍. ജോഡി കോമര്‍ മികച്ച നടിയായി.

മികച്ച ഹാസ്യത്തിനുള്ള പുരസ്‌ക്കാരങ്ങളാണ് “ഫ്‌ളീബാഗ്” ഡ്രാമാ സീരിസിന് ലഭിച്ചത്. മികച്ച ഹാസ്യ സീരിസായി ഫ്‌ളീബാഗ്. മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌ക്കാരം ഫ്‌ളീബാഗിലെ അഭിനയത്തിന് ഫോബി വാലര്‍ ബ്രിഡ്ജിന് ലഭിച്ചു. മികച്ച രചന-സംവിധാനം എന്നിവയ്ക്കുള്ള പുരസ്‌ക്കാരങ്ങളും ഫ്‌ളീബാഗ് സ്വന്തമാക്കി.

മികച്ച ഡ്രാമാ സീരിസ്: ഗെയിം ഓഫ് ത്രോണ്‍സ്
മികച്ച കോമഡി സീരിസ്: ഫ്‌ളീബാഗ്
മികച്ച നടന്‍, ഡ്രാമ: ബില്ലി പോര്‍ട്ടര്‍, പോസ്
മികച്ച നടി, ഡ്രാമ: ജോഡി കോമര്‍, കില്ലിങ് ഈവ്
മികച്ച നടന്‍, കോമഡി: ബില്‍ ഹാഡര്‍, ബാരി
മികച്ച നടി, കോമഡി: ഫോബി വാലര്‍-ബ്രിഡ്ജ്, ഫ്‌ളീബാഗ്
സഹനടന്‍, ഡ്രാമ: പീറ്റര്‍ ഡിന്‍ക്ലേജ്, ഗെയിം ഓഫ് ത്രോണ്‍സ്
സഹനടി, ഡ്രാമ: ജൂലിയ ഗാര്‍നെര്‍, ഒസാര്‍ക്
സഹനടന്‍ കോമഡി: ടോണി ഷാല്‍ഹബ്, ദ മാര്‍വലസ് മിസിസ് മൈസെല്‍
സഹനടി, കോമഡി: അലക്‌സ് ബോര്‍സ്‌റ്റൈന്‍, ദ മാര്‍വലസ് മിസിസ് മൈസെല്‍
മികച്ച ലിമിറ്റഡ് സീരിസ്: ചെനോബില്‍
മികച്ച ടെലിവിഷന്‍ ചിത്രം: ബ്ലാക്ക് മിറര്‍: ബന്റേര്‍സ്‌നച്ച്
മികച്ച നടന്‍, ലിമിറ്റഡ് സീരിസ്-ചിത്രം: ജാറല്‍ ജെറോം, വെന്‍ ദെ സീ അസ്
മികച്ച നടി, ലിമിറ്റഡ് സീരിസ്-ചിത്രം: മൈക്കല്‍ വില്യംസ്, ഫോസ്/വെര്‍ഡന്‍
വ്യത്യസ്ത സ്‌കെച്ച് സീരിസ്: സാറ്റര്‍ഡേ നൈറ്റ് ലൈവ്‌