കളക്ഷൻ റെക്കോഡുകൾ തിരുത്താനൊരുങ്ങി ജവാൻ; വൻ തുകയ്ക്ക് ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

ഷാരൂഖ് ഖാനെ നായകനാക്കി തമിഴകത്തെ ഹിറ്റ് മേക്കർ ആറ്റ്ലി സംവിധാനം ചെയ്യ്ത ബിഗ് ബജറ്റ് ചിത്രമാണ് ജവാൻ. തീയേറ്ററികളിൽ മികച്ച കളക്ഷനുമായി പ്രദർശനം തുടരുന്ന ചിത്രം ഏതൊക്കെ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്ന് കണ്ടറിയണം. റിലീസ് ചെയ്ത് ഏഴു ദിവസങ്ങൾ പിന്നിടുമ്പോൾ 650 കോടിയിലധികം കളക്ഷൻ നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

ഒടിടിയിലും റെക്കോർഡ് തുകയാണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്‍ഫ്ലിക്സാണ് ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വാങ്ങിയിരിക്കുന്നത്. 250 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ജവാൻ നേടിയത് എന്നാണ് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല.

സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം 40 മുതൽ 65 വരെ ദിവസങ്ങൾക്ക് ശേഷമാകും ഒടിടിയിലെത്തുക.വിജയ് സേതുപതി, നയന്‍താര തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ദീപിക പദുകോണും ചിത്രത്തില്‍ പ്രധാനവേഷത്തിൽ എത്തിയിരുന്നു. ജി കെ വിഷ്‍ണുവാണ് ഛായാഗ്രാഹണം നിർവഹിച്ചത്.

റെഡ് ചില്ലീസ് എന്റർടൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമ്മിച്ച ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. നിരവധി പ്രത്യേകതകളുമായിട്ടാണ് ചിത്രം റിലീസിനെത്തിയത്.നയന്‍താര നായികയാവുന്ന ആദ്യ ഹിന്ദി ചിത്രമായിരുന്നു ജവാൻ. തമിഴ് താരം വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ജവാന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Read more

പ്രിയാമണി, സാന്യ മല്‍ഹോത്ര, ലെഹര്‍ ഖൻ, സഞ്‍ജീത ഭട്ടാചാര്യ, റിധി ദോഗ്ര, സുനില്‍ ഗ്രോവര്‍, ഗിരിജ , ആലിയ ഖുറേഷി, ഇജ്ജാസ് ഖാൻ, ജാഫര്‍ സാദിഖ്, സായ് ധീന, സ്‍മിത, വിവേക്, രവീന്ദ്ര വിജയ്, എന്നിവരും ഷാരൂഖ് ഖാനൊപ്പം ജവാനില്‍ പ്രധാന വേഷത്തില്‍ എത്തി.