ലത മങ്കേഷ്‌കര്‍ ഐ.സി.യുവില്‍!

സംഗീത ഇതിഹാസം ലത മങ്കേഷ്‌കറിന് കോവിഡ്. മുംബൈ ബ്രീച്ച് കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ഇപ്പോള്‍ ഐസിയുവില്‍ ആണ്. ചെറിയ ചില ലക്ഷണങ്ങള്‍ മാത്രമേയുള്ളുവെന്നും പ്രായാധിക്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഐസിയുവിലേയ്ക്കു മാറ്റിയതെന്നും ബന്ധുക്കള്‍ അറിയിച്ചു.

പേടിക്കേണ്ടതായി ഒന്നുമില്ലെന്നും മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ലത മങ്കേഷ്‌കറിന്റെ അടുത്ത ബന്ധു രചന വ്യക്തമാക്കി. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ലത മങ്കേഷ്‌കറിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുമ്പ് കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ലത മങ്കേഷ്‌കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അതിനുശേഷം വിശ്രമത്തിലായിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ആരാധകരും ബന്ധുക്കളും ചേര്‍ന്ന് ഗായികയുടെ 92ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.

Read more

ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ ലത മങ്കേ്ഷകര്‍ സജീവമാണ്. ക്ലാസിക്കല്‍ ഗാനങ്ങളില്‍ തുടങ്ങി റൊമാന്റിക്, ഗസല്‍, ഭജന്‍ എന്നിങ്ങനെ 15 ഭാഷകളിലായി നാല്‍പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ലത മങ്കേഷ്‌ക്കര്‍ ആലപിച്ചിട്ടുണ്ട്.