ഗായിക പി. സുശീല ആശുപത്രിയില്‍

പ്രശസ്ത ഗായിക പി. സുശീല ആശുപത്രിയില്‍. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് സുശീലയെ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ തേടിയതായാണ് സൂചന.

Read more

ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 88 വയസുള്ള സുശീല മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.