ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് അന്തരിച്ചു

ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ വച്ചായിരുന്നു മരണം. ടിവി കാണുന്നതിനിടെ ദേഹാസ്വസ്ഥ്യം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സംസ്‌കാരം ചൊവ്വാഴ്ച നടക്കുമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.

സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍. കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. കൊല്‍ക്കത്തയിലെ ട്രിന്‍കാസില്‍ വെച്ചാണ് ഉഷ ഉതുപ്പും ചാക്കോ ഉതുപ്പും ആദ്യമായി കണ്ടുമുട്ടിയത്.

പ്ലാന്റേഷന്‍ മേഖലയിലായിരുന്നു ജാനി ചാക്കോ ഉതുപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ജാനി ചാക്കോ ഉതുപ്പിന്റെ സംസ്‌കാരം ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടക്കും. ഉഷ ഉതുപ്പിന്റെ മകള്‍ അഞ്ജലി ഉതുപ്പ് അന്തരിച്ച പിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിവച്ചിട്ടുണ്ട്.

View this post on Instagram

A post shared by anjali uthup (@anjaliuthup)

Read more