തമിഴകത്ത് ഹിറ്റടിച്ച് മാവീരൻ; ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ശിവകാർത്തികേയൻ നായകനായെത്തിയ തമിഴ് ചിത്രം മാവീരൻ തീയേറ്ററുകളിൽ വൻ കളക്ഷൻ നേടിയിരുന്നു. വളരെ പെട്ടെന്നു തന്നെ 50 കോടി ക്ലബില്‍ ഇടം നേടിയ ചിത്രം ഇനി ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോണില്‍ പ്രൈം വീഡിയോയില്‍ 11നാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ്.

ശിവകാര്‍ത്തികേയന്റെ വേറിട്ട സ്റ്റൈലിലുള്ളചിത്രമായിരുന്നു മാവീരൻ. പൊളിറ്റിക്കല്‍ ഫാന്റസി ആക്ഷന്‍ ചിത്രമായിട്ടാണ് എത്തിയിരിക്കുന്നത്. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.

സംവിധായകന്‍ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട് മാവീരന്. ഭരത് ശങ്കറാണ് സംഗീത സംവിധായകന്‍.വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന്റെ വിജയത്തിന് തുണയായത്.

ശിവകാര്‍ത്തികേയൻ നായകനായി ഇതിനു മുമ്പ് തിയറ്ററുകളില്‍ എത്തിയത് ‘പ്രിൻസ് ആണ്’. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ശിവകാര്‍ത്തികേയന്റെ മറ്റൊരു ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസൻ ആണ്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം ‘റംഗൂണി’ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം.

Read more

‘അയലാൻ’ എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.