വിവേക് അഗ്നിഹോത്രി ചിത്രം 'വാക്സിൻ വാറിൽ' സപ്തമി നായിക

‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വാക്സിൻ വാറിൽ’.കാന്താര’യിലൂടെ ശ്രദ്ധേയയായ സപ്‍തമി ഗൗഡ ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കും. സപ്‍തമി ഗൗഡയുടെ രംഗമുള്ള ഹ്രസ്വ വീഡിയോ വിവേക് അഗ്നിഹോത്രി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തില്‍ അനുപം ഖേറും പ്രധാന വേഷത്തില്‍ എത്തുന്നു.

2023 ഓഗസ്റ്റ് 15ന് ചിത്രം വിവിധ ഭാഷകളില്‍ എത്തും എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയെ കുറിച്ചും ആസ്പദമാക്കിയാണ് ചിത്രം. അയാം ബുദ്ധ പ്രൊഡക്ഷൻസ് ആണ് ചിത്രം നിര്‍മിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‍സ് ബാനറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.

Read more

കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ‘ദ കശ്‍മിര്‍ ഫയല്‍സ്’ രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ നിന്ന് 4.25 കോടി നേടിയിരുന്നു. രണ്ടാം ദിനത്തിൽ ശനിയാഴ്‍ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു. അനുപം ഖേര്‍, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.