'കൂലി'യിൽ സ്പെഷ്യൽ കാമിയോ റോളിൽ ആമിർ ഖാനും; ഒന്നിക്കുന്നത് 30 വർഷത്തിന് ശേഷം!

ബോളിവുഡ് മെഗാസ്റ്റാർ ആമിർ ഖാനും സൂപ്പർസ്റ്റാർ രജനികാന്തും വീണ്ടും സ്‌ക്രീൻ പങ്കിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 30 വർഷങ്ങൾക്ക് ശേഷം ആതംഗ് ഹീ ആതംഗ് (1995) എന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിച്ചത്. പീപ്പിംഗ് മൂണിൻ്റെ റിപ്പോർട്ട് പ്രകാരം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിൻ്റെ വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ‘കൂലി’യിൽ ആമിർ ഒരു സ്പെഷ്യൽ കാമിയോ റോളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

ആമിറിൻ്റെ റോളിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും ലോകേഷ് കനകരാജ് താരത്തിന് വേണ്ടി അടിപൊളി കഥാപാത്രം തന്നെയായിരിക്കും നൽകുക എന്നാണ് സൂചന. ആമിർ ഇതിനകം തൻ്റെ തീയതികൾ നൽകിയതായാണ് റിപോർട്ടുകൾ,
ഒക്ടോബർ 15 ന് ചെന്നൈയിൽ ആരംഭിക്കുന്ന കൂലിയുടെ വരാനിരിക്കുന്ന ഷെഡ്യൂളിൽ അതിഥി വേഷം ചിത്രീകരിക്കും. രജനികാന്തിൻ്റെ 171-ാമത് ചിത്രമായ കൂലിയിൽ നാഗാർജുന, ശ്രുതി ഹാസൻ, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വരാനിരിക്കുന്ന ഇന്ത്യൻ തമിഴ് ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ബ്ലോക്ക്ബസ്റ്റർ വിജയ് ചിത്രം ‘ലിയോ’ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കിക്കാണുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ഫിലോമിൻരാജ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

Read more