'90 പേരും മോശം പറഞ്ഞാലും... പത്തിരട്ടി എനര്‍ജറ്റിക് ആകും'

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് രേഖ രതീഷ്. കരുത്തുറ്റ് സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ രേഖക്ക് എതിരെ നിരവധി ഗോസിപ്പുകളും അപവാദ പ്രചാരണങ്ങളും ഉണ്ടായിട്ടുണ്ട്. രേഖക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും കമന്റുകളും പ്രചരിക്കാറുണ്ട്.

തനിക്കെതിരെ വരുന്ന കമന്റുകള്‍ വായിച്ച് മറുപടി കൊടുക്കാനും താരം മടിക്കാറില്ല. കമന്റുകള്‍ വായിച്ച് താന്‍ പത്തിരട്ടി എനര്‍ജറ്റിക് ആകും എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് രേഖ. ഒരു ചാനല്‍ പരിപാടിക്കിടെയാണ് രേഖ മനസുതുറന്നത്.

Read more

“”അവരുടെ കമന്റുകള്‍ നോക്കുന്നത് തളരാന്‍ വേണ്ടിയല്ല. അവര്‍ പറയുന്നതിന്റെ പത്തിരട്ടി എനര്‍ജറ്റിക് ആകാന്‍ ഞാന്‍ ശ്രമിക്കും. പറയുന്നവര്‍ പറഞ്ഞോട്ടെ. 90 പേര്‍ മോശം പറഞ്ഞാലും 10 പോസിറ്റിവ് കമന്റുകള്‍ ഉണ്ടായാല്‍ മതി”” എന്ന് രേഖ പറഞ്ഞു. “മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍” എന്ന സീരിയലിലാണ് രേഖ ഇപ്പോള്‍ അഭിനയിക്കുന്നത്.