'വോട്ടിടാന്‍ ക്യൂ നിന്നത് അയ്യപ്പന് ഒപ്പം'; അവകാശം രേഖപ്പെടുത്തിയെന്ന് നടി ഉമ നായര്‍, ചര്‍ച്ചയായി താരത്തിന്റെ പോസ്റ്റ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത വിശേഷം പങ്കുവെച്ച് നടി ഉമ നായര്‍. മിനിസ്‌ക്രീനിലെ നിറസാന്നിദ്ധ്യമായ താരം ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും മറ്റു വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. വോട്ട് ചെയ്ത ശേഷമുള്ള ചിത്രമാണ് ഉമ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

മഷിയടയാളമുള്ള വിരലിന്റെയും ക്യൂവില്‍ നില്‍ക്കുന്ന ചിത്രവുമാണ് ഉമ പങ്കുവെച്ചത്. താരം നില്‍ക്കുന്ന ക്യൂവിന് സമീപത്തുള്ള ജനാലയില്‍ അയ്യപ്പന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. ഇതോടെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. വോട്ടിടാന്‍ ക്യൂ നിന്നത് അയ്യപ്പനോടൊപ്പമാണല്ലോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

എന്റെ അവകാശം ഞാനും രേഖപ്പെടുത്തി എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് കൂടി പറഞ്ഞു കൂടെ, ഇനി ഇങ്ങനെയും കുറേ വെറുപ്പിക്കല്‍ കാണണം എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

Read more

മിനിസ്‌ക്രീനില്‍ നിരവധി സീരിയലുകളില്‍ തിളങ്ങിയ താരമാണ് ഉമ നായര്‍. ഭ്രമണം, വാനമ്പാടി എന്നീ സീരിയലുകളിലും കോടതി സമക്ഷം ബാലന്‍ വക്കീല്‍, എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രങ്ങളിലും ഉമ വേഷമിട്ടിട്ടുണ്ട്.