കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണില്‍ ആയിരിക്കെ ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയുന്ന സാഹചര്യത്തില്‍ “രാമായണം”, “മഹാഭാരതം” എന്നീ സീരിയലുകള്‍ പുന:സംപ്രേഷണം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ശക്തിമാനായും മുറവിളി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ശക്തിമാന്‍ ഏപ്രില്‍ മുതല്‍ പുന:സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്.
ഏപ്രില്‍ മുതല്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. ഒരു മണിക്കൂറാണ് ദൈര്‍ഘ്യം.
Read more
ശക്തിമാന്‍, ചാണക്യ, ഉപനിഷത് ഗംഗ, ശ്രീമാന്‍ ശ്രീമതി എന്നിവയടക്കം അഞ്ച് പ്രധാന സീരിയലുകള്‍ എപ്രില്‍ മുതല്‍ പുനഃസംപ്രഷണം ചെയ്യുക. “രാമായണം”, “മഹാഭാരതം” എന്നീ സീരിയലുകളുടെ പുന:സംപ്രേഷണം നേരത്തെ ആരംഭിച്ചിരുന്നു.