മൃദുല വിജയ്‌യുടെയും യുവകൃഷ്ണയുടെയും വിവാഹ നിശ്ചയം: ചിത്രങ്ങളും വീഡിയോയും

സീരിയല്‍ താരങ്ങളായ മൃദുല വിജയ്‌യുടെയും യുവകൃഷ്ണയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

അടുത്തിടെയാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന കാര്യം മൃദുലയും യുവകൃഷ്ണയും പങ്കുവെച്ചത്. നടി രേഖ രതീഷ് വഴിയാണ് ഈ ആലോചന വന്നത്. തങ്ങളുടെ രണ്ടു പേരുടെയും വീട്ടില്‍ കല്യാണ ആലോചന സജീവമായപ്പോഴാണ് സുഹൃത്തായ രേഖ ചേച്ചി തന്റെ കാര്യം യുവന്‍ ചേട്ടനോട് പറഞ്ഞത് എന്നാണ് മൃദുല പറഞ്ഞത്.

“നിങ്ങള്‍ക്ക് ഒന്നിച്ചൂടേ…?” എന്നൊരു സംസാരം വന്നപ്പോള്‍ വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് ജാതകം നോക്കി ഉറപ്പിക്കുകയായിരുന്നു എന്നാണ് മൃദുല വനിത ഓണ്‍ലൈനോട് വ്യക്തമാക്കിയത്.

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ശ്രദ്ധേയനായത്. 2015 മുതലാണ് മൃദുല സീരിയല്‍ രംഗത്ത് സജീവമായത്. അടുത്ത വര്‍ഷമാണ് ഇരുവരുടെയും വിവാഹം നടക്കുക. തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

View this post on Instagram

A post shared by Mridhula Vijai_official (@mridhulavijai)

Read more