ഹര ഹര; പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് റാപ്പ് മ്യൂസിക് വീഡിയോ; വൈറല്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് റാപ്പ് മ്യൂസിക് വീഡിയോ. സ്ട്രീറ്റ് അക്കാഡമിക്സും കാമി പിക്ച്ചേഴ്സും സ്റ്റാബ്സും ചേര്‍ന്നാണ് “ഹര ഹര” എന്ന് പേരുള്ള മ്യൂസിക് വീഡിയോ പുറത്തിറക്കിയത്.

തകര്‍ക്കുക എന്ന് അര്‍ത്ഥമുള്ള വാക്കാണ് ഹര. നേറ്റീവ് ബാപ്പ, നേറ്റീവ് സണ്‍സ്, എന്നീ മ്യൂസിക് വീഡിയോയിലൂടെയും ഷെയിന്‍ നിഗം നായകനായ വലിയ പെരുന്നാള്‍ സിനിമയിലെ ഗാനത്തിലൂടെയും പ്രസിദ്ധനായ ഹാരിസ് സലീമാണ് റാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

പൗരത്വ നിയമം ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും തങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങളെ നിരുപാധികം പിന്തുണക്കുന്നു എന്നും പ്രഖ്യാപിച്ചാണ് റാപ്പ് വീഡിയോ ആരംഭിക്കുന്നത്.

Read more