നടിയെ ഉപദ്രവിച്ച കേസ്: ദിലീപിന് ഇന്ന് നിര്‍ണായകം

നടി ഉപദ്രവിക്കപ്പെട്ട കേസിൽ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പൊലീസ് ഇന്നു സത്യവാങ്മൂലം നൽകും. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഒഴികെ മറ്റു സിസി ടിവി ദൃശ്യങ്ങൾ, പെൻഡ്രൈവ്, സിഡി തുടങ്ങിയവയുടെ വിവരങ്ങളും ഇതോടൊപ്പം നൽകും.

Read more

രേഖകൾ ആവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജിയിൽ, വിചാരണ കോടതിയിൽ പൊലീസ് സമർപ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി സത്യവാങ്മൂലം നൽകാൻ പൊലീസിനോടു കോടതി ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം രേഖകളും തെളിവുകളും ദിലീപിനു കൈപ്പറ്റാനാകും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി അഞ്ചിനു പരിഗണിക്കും.