എ ഐ കാമറ പദ്ധതിയില്‍ പ്രസാഡിയോ കമ്പനിയുടെ പങ്കാളിത്തമെന്തെന്ന് മുഖ്യമന്ത്രി വിശദമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിയെ താന്‍ വെല്ലുവിളിക്കുന്നതായും വി ഡി സതീശന്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ഇതിന് മറുപടിയില്ല. പ്രതിപക്ഷം പുറത്തുവിട്ട സുപ്രധാന രേഖകളാണ് ഇപ്പോള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ട്. അതാണ് ഈ അങ്കലാപ്പ്.2018 മുതലുള്ള രേഖകള്‍ പ്രതിപക്ഷത്തിന്റെ കയ്യിലുണ്ട്്. ഭയം കാരണമാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്ത്ര സമ്മേളനം ആകാശവാണിയെ പോലെയാണ്, കേള്‍ക്കുക എന്നുളളതല്ലാത മറ്റൊരു ചോദിക്കാന്‍ കഴിയില്ല.. ‘ഊരാളുങ്കല്‍ അടക്കം ഉപകരാര്‍ കൊടുക്കുന്നത് പ്രസാഡിയോകമ്പനിക്കാണ്. മുഖ്യമന്ത്രിക്ക് ഈ കമ്പനിയുമായി എന്താണ് ബന്ധം? ആരോപണം മുഖ്യമന്ത്രിയുടെ വാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. അതാണ് കഴിഞ്ഞ ദിവസം വിഭ്രമം പൂണ്ട് ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ചത്. മുഖ്യമന്ത്രിക്ക് സംശയമുണ്ടെങ്കില്‍ താന്‍ അത് മാറ്റിക്കൊടുക്കാം.
Read more
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന വലിയ കൊള്ളയാണിത്. ഇതിന് മുഖ്യമന്ത്രി ഉത്തരം നല്‍കിയേ മതിയാകൂ. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തിരുമാനം. വിജിലന്‍സ ഏറ്റെടുത്തുവെന്ന് പറയുന്നുണ്ടെങ്കിലും കേസ് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം വേണം. അഴിമതി നിയന്ത്രിക്കാന്‍ സംവിധാനം ഇല്ല. ഹൈക്കോടതിയില്‍ കേസുകളെല്ലാം കെട്ടിക്കിടക്കുകയാണ്. ഇതിന്റെയൊക്കെ തെളിവുകള്‍ വൈകാതെ പുറത്തുവിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.