പത്മഭൂഷൺ പുരസ്കാരം നിരസിച്ച് ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. പുരസ്കാരത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല. ഇതിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടുമില്ല. പത്മഭൂഷൺ പുരസ്കാരം തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് താൻ നിരസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബുദ്ധദേവിന്റെ ഭാര്യയോട് ഫോണിൽ കാര്യം പറഞ്ഞിരുന്നെന്നും അവർ നന്ദി പറഞ്ഞെന്നുമാണ് ഔദ്യോഗിക വിശദീകരണം. മോദി ഗവ.ന്റെ കടുത്ത വിമർശകനായ ബുദ്ധദേവ് കുറെ കാലമായി ആരോഗ്യ പ്രശ്നങ്ങൾ കാരണം പൊതുപരിപാടികളിൽ സംബന്ധിക്കാറില്ല.
Read more
പ്രതിപക്ഷ നിരയിലെ രണ്ട് സുപ്രധാന നേതാക്കളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മ പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചത്. ബുദ്ധദേവ് ഭട്ടാചാര്യക്കൊപ്പം ജമ്മു കശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദിനും പത്മ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.