ഗാർഹിക പാചകവാതകത്തിന് 25 രൂപ കൂട്ടി

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. 14.2 കിലോ സിലിൻഡറിന് 25 രൂപയാണ് കൂട്ടിയത്. നിലവിൽ 841.50 രൂപയാണ് വില. ചൊവ്വാഴ്ച മുതൽ 866.50 രൂപയാകും.

അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുമുണ്ട്. സിലിണ്ടറൊന്നിന് 5 രൂപയാണ് കുറച്ചത്. പുതുക്കിയ വില കൊച്ചിയിൽ 1618 രൂപയാണ് സിലിണ്ടറൊന്നിന്.

പുതുക്കിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും. ഓണം അടുത്ത സാഹചര്യത്തിലാണ് മലയാളികൾക്ക് കേന്ദ്ര സർക്കാരിന്റെ ഇരുട്ടടി.

Read more

എൽപിജി സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി ജൂൺ 2020 മുതൽ കേന്ദ്ര സർക്കാർ നിർത്തലാക്കിയിരുന്നു. ഫലത്തിൽ സബ്സിഡി തന്നെ ഇല്ലാതായ അവസ്ഥയാണ് രാജ്യത്ത്.