അഞ്ച് ഗ്ലാസ് ഇറക്കാന്‍ 5000 രൂപ , നല്‍കാതെ വന്നതോടെ ചുമട്ട് തൊഴിലാളികള്‍ മര്‍ദ്ദിച്ചെന്ന് പരാതി

ചുമട്ടുകൂലി നല്‍കാത്തതിന്റെ പേരില്‍ ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ടുതൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി. ഇടുക്കി അടിമാലിയിലാണ് സംഭവം. അഞ്ച് ഗ്ലാസ് ഇറക്കാന്‍ 5000 രൂപയാണ് ചുമട്ട് തൊഴിലാളികള്‍ ആവശ്യപ്പെട്ടതെന്ന് വ്യവസായി നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രതീപ്, മഹന്ത, നാരദ്ബര്‍മന്‍, സുഖ്ലാല്‍ സിന്‍ഹ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അടിമാലി ടൗണിലെ ഐഎന്‍ടിയുസി തൊഴിലാളികളായ അന്‍സാര്‍, അനില്‍ റഹീം, മീരാന്‍, അഷ്റഫ്, പരീത് എന്നിവര്‍ക്കെതിരെയാണ് തോമസ് മാത്യു അടിമാലി പൊലീസില്‍ പരാതി നല്‍കിയത്.

മര്‍ദനമേറ്റ തൊഴിലാളികള്‍ ചികിത്സയില്‍ കഴിയുകയാണ്. ഗ്ലാസ് ഇറക്കിവെക്കാന്‍ 5000 രൂപ നല്‍കാനാവില്ലെന്ന് വ്യവസായി പറഞ്ഞതോടെ മടങ്ങിപോയ ചുമട്ട് തൊഴിലാളികള്‍ അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കയ്യില്‍ കരുതിയ എന്തോ ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് പരാതി.

Read more

ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ഉടമ പൊലീസില്‍ ഹാജരാക്കിയിട്ടുണ്ട്.