RCB VS RR: നീ എന്തിനാ ചക്കരെ ടി-20 യിൽ നിന്ന് വിരമിച്ചേ; വിരാട് കൊഹ്‌ലിയെ കണ്ട് പ്രമുഖ ഇതിഹാസങ്ങൾ പഠിക്കണം എന്ന് ആരാധകർ

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ രാജസ്ഥാനെതിരെ വിരാട് കോഹ്‌ലിയുടെ മിന്നും പ്രകടനം. 42 പന്തിൽ നിന്നായി 4 ഫോറും 2 സിക്സറുമടക്കം 58 റൺസാണ് അദ്ദേഹം നേടിയത്. മത്സരത്തിൽ ആർസിബി 9 വിക്കറ്റിന് വിജയിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറാൻ ടീമിനായി. വിരാട് കോഹ്ലിയോടൊപ്പം ഫിൽ സൾട്ടും അർദ്ധ സെഞ്ച്വറി നേടി. 33 പന്തിൽ നിന്നായി 5 ഫോറും 6 സിക്സറുമടക്കം 65 റൺസാണ് അടിച്ചെടുത്തത്. കൂടാതെ ദേവദത്ത് പടിക്കലും (40) മികച്ച് നിന്നു.

173 റൺസാണ് രാജസ്ഥാൻ ആർസിബിക്ക് കൊടുത്ത വിജയലക്ഷ്യം. രാജസ്ഥാന് വേണ്ടി ഓപണർ യശസ്‌വി ജയ്‌സ്വാൾ 47 പന്തിൽ 10 ഫോറും 2 സിക്സറുമടക്കം 75 റൺസ് നേടി. കൂടാതെ ദ്രുവ് ജുറൽ 35 റൺസും, റിയാൻ പരാഗ് 30 റൺസും നേടി. ബോളിങ്ങിൽ കുമാർ കാർത്തികേയ മാത്രമാണ് ഒരു വിക്കറ്റ് നേടിയത്.

ആർസിബിക്ക് വേണ്ടി ബോളിങ്ങിൽ കൃണാൽ പാണ്ട്യ, ഭുവനേശ്വർ കുമാർ, യാഷ് ദയാൽ, ജോഷ് ഹേസൽവുഡ് വന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. നിലവിലെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് 4 പോയിന്റുകളുമായി 7 ആം സ്ഥാനത്ത് തന്നെ തുടരുകയാണ്.