ലീഗ് വേദിയില്‍ ക്ഷമാപണവുമായി പിവി അന്‍വര്‍; ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ക്ഷമാപണവുമായി മുന്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മണ്ഡലത്തെ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതിന് ക്ഷമ ചോദിക്കുകയായിരുന്നു പിവി അന്‍വര്‍. നിലമ്പൂരില്‍ മുസ്ലിം ലീഗ് മണ്ഡലം കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു അന്‍വറിന്റെ ക്ഷമാപണം.

രാജി രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് അന്‍വര്‍ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായ പിവി അന്‍വര്‍ യുഡിഎഫ് മുന്നണിയിലേക്ക് പ്രവേശിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ലീഗ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം എല്‍ഡിഎഫ് സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കമാകും നിലമ്പൂര്‍ തിരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Read more

നിലമ്പൂര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുങ്ങി കഴിഞ്ഞതായി പികെ കുഞ്ഞാലിക്കുട്ടിയും അറിയിച്ചു. അന്‍വറിന് വരെ നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ എല്‍ഡിഎഫില്‍ ഇനിയും എംഎല്‍എമാരുടെ എണ്ണം ഇനിയും കുറയുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.