ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലേക്ക് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരം ചൂണ്ടിക്കാട്ടി ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശനം.
“കെഎം ഷാജിയുടെ വീടിന് മുന്ന് കോടി വില നിശ്ചയിച്ച വിജിലൻസിനും, ഈ,ഡി ക്കും പിണറായിലെ 58cent സ്ഥലവും ഒരു ഇരുനില വീടും 8:7ലക്ഷം രൂപക്ക് .സംശയം ഒന്നുമില്ലല്ലോ ആർക്കും ???” എന്ന് ഡീന്‍ കുര്യാക്കോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പോസ്റ്റിൽ പിണറായി വിജയന്റെ വീടിന്റെ ചിത്രവും നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി പിണറായിയിലെ വീടും സ്ഥലവും ഉൾപ്പെടെ ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത് ഉണ്ടെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. പിണറായിയുടെ പേരിൽ 51.95 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരിൽ 35 ലക്ഷം രൂപയുടെ സ്വത്തുമാണുള്ളത്. ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി പിണറായി വിജയന് 204048 രൂപയും ഭാര്യക്ക് 2976717 രൂപയുമുണ്ട്. മുഖ്യമന്ത്രിയുടെ കൈയ്യില്‍ പണമായി 10,000 രൂപയും ഭാര്യയുടെ കൈയ്യില്‍ 2000 രൂപയുമാണുള്ളത്. 3.30 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഭാര്യയ്ക്കുള്ളത്. കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ(കിയാൽ) പിണറായി വിജയന് ഒരു ലക്ഷം രൂപയുടെയും ഭാര്യ കമലയ്ക്ക് 2 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. പിണറായിക്കോ ഭാര്യയ്ക്കോ സ്വന്തമായി വാഹനമില്ല. ബാങ്ക് വായ്പയോ മറ്റ് ബാധ്യതകളോയില്ലെന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. മലയാളം കമ്മ്യൂണിക്കേഷനില്‍ 10,000 രൂപയുടെ ഓഹരിയും ഭാര്യയ്ക്ക് 20,000 രൂപയുടെ ഓഹരിയുമുണ്ട്.
Read more
3 കേസുകളുടെ കാര്യവും പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്. പിണറായി വിജയൻ ടി.നന്ദകുമാറിനെതിരെ നൽകിയ നഷ്ടപരിഹാര കേസുമായി ബന്ധപ്പെട്ട് നന്ദകുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത അനുബന്ധ കേസും സുപ്രീം കോടതിയിൽ പെൻഡിങ്ങിലുള്ള ലാവ്‌ലിൻ കേസും റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട മറ്റൊരു കേസുമാണ് പരാമർശിച്ചിരിക്കുന്നത്. പിണറായിക്കോ ഭാര്യക്കോ സ്വന്തമായി വാഹനമില്ല. ബാങ്ക് വായ്പയോ മറ്റ്