കാസർഗോഡ് എട്ടുവയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു, രണ്ടാനച്ഛനും ഇയാളുടെ സഹോദരനും അറസ്റ്റിൽ

കാസർഗോഡ് ചിറ്റാരിക്കാലില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും ഇയാളുടെ സഹോദരനും അറസ്റ്റിൽ. എട്ടുവയസ്സുകാരിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ ആളില്ലാത്ത സമയത്താണ് രണ്ടാനച്ഛനും ഇയാളുടെ സഹോദരനും എട്ടുവയസുകാരിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് മദ്യം നല്‍കിയ ശേഷമാണ് ഇവര്‍ ക്രൂരത കാട്ടിയെന്നാണ് വിവരം. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

Read more

ചിറ്റാരിക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് രണ്ടു പ്രതികളെയും പോക്‌സോ കേസില്‍ കസ്റ്റഡിയിലെടുത്തത്.