ബാബറി വിധി വേദനാജനകവും, അപമാനകരവും, അവിശ്വസനീയവുമാണെന്ന് അബ്ദുള്‍ നാസര്‍ മഅദനി

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉൾപ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധിയില്‍ പ്രതികരണവുമായി പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. ബാബറി വിധി വേദനാജനകവും, അപമാനകരവും, അവിശ്വസനീയവുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും ഇന്ന് സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. പ്രത്യേക ജഡ്ജി എസ് കെ യാദവാണ് വിധി പറഞ്ഞത്. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജാരാക്കിയ ഫോട്ടോകൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഫെയ്സ്ബുക്ക് കുറിപ്പ്:

ബാബരി വിധി:
വേദനാജനകം!
അപമാനകരം!!
അവിശ്വസനീയം!!!

Read more

https://www.facebook.com/Abdulnasirmaudany/posts/4454408327964376