അടിയന്തരാവസ്ഥ കാലമല്ല, നടപടി പരിശോധിക്കണം; കെ.എസ്.ഇ.ബി ചെയര്‍മാന് എതിരെ എം.എം മണി

കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രി വൈദ്യുതി എം എം മണി. ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടനാ നേതാവ് എംജി സുരേഷ് കുമാറിന്റെ സസ്‌പെന്‍ഡ് ചെയ്ത നടപടി തെറ്റാണ്. ഇത് അടിയന്തരാവസ്ഥക്കാലമല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിവുള്ളവര്‍ക്കെതികരെയാണ് കെഎസ്ഇബി ചെയര്‍മാന്‍ നടപടിയെടുത്തത്. ഇത് ശരിയല്ല. വൈദ്യുതി മന്ത്രി ഈ നടപടി പരിശോധിക്കണമെന്നും സുരേഷ് കുമാറിനെ തിരിച്ചെടുക്കണം എന്നും എം എം മണി ആവശ്യപ്പെട്ടു.

അതേ സമയം കെഎസ്ഇബിയില്‍ അസോസിയേഷനുകളും ചെയര്‍മാനും തമ്മിലുള്ള പോരിനിടയില്‍ സംഘടനാ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ തുടരുകയാണ്.
ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് സമരം നടത്തിയതിനെ തുടര്‍ന്നാണ് നടപടി.

അതേ സമയം ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ഹരികുമാറിന്റെ പ്രതികരണം. ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറിയവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ ബി. അശോക് അറിയിച്ചു. കഴിഞ്ഞ ദിവസം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Read more

സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തു. കെഎസ്ഇബി ചെയര്‍മാന്‍ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.