പച്ചക്കറി വില നിയന്ത്രിക്കാന്‍ സംസ്ഥാനം നടപടി സ്വീകരിക്കുന്നു. തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനുള്ള ധാരണാപത്രത്തില്‍ ഹോര്‍ട്ടികോര്‍പ്പ് ഒപ്പുവച്ചു.
തമിഴ്‌നാട് അഗ്രി മാര്‍ക്കറ്റിംഗ് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില പ്രകാരമാണ് പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് വാങ്ങുക. തെങ്കാശി ജില്ലയിലെ ഏഴ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നും ഗ്രേഡ് ചെയ്ത പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും. ഇതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ സാധിക്കും.
Read more
പച്ചക്കറി വില കുതിച്ചുയര്‍ന്നതും കേരളത്തിന് ആവശ്യമായ പച്ചക്കറി ലഭ്യമാകാത്തതുമാണ് തെങ്കാശിയില്‍ നിന്ന് പച്ചക്കറി വാങ്ങാന്‍ ഹോര്‍ട്ടികോര്‍പ്പിനെ പ്രേരിപ്പിച്ചത്.