അനുപമ അറിഞ്ഞുകൊണ്ടാണ് കുഞ്ഞിനെ നല്‍കിയതെന്ന് അജിത്തിന്റെ ആദ്യഭാര്യ; വിവാഹമോചനത്തിന് കാരണം അനുപമയെന്നും ആരോപണം

അനുപമ അറിഞ്ഞു കൊണ്ടാണ് സ്വന്തം കുഞ്ഞിനെ വിട്ടുകൊടുത്തതെന്ന ആരോപണമുയര്‍ത്തി അജിത്തിന്റെ മുന്‍ഭാര്യ നസിയ രംഗത്ത്. അനുപമ ഒപ്പിട്ടുനല്‍കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും, പൂര്‍ണ ബോധാവസ്ഥയിലായിരുന്നു അനുപമയെന്നും നസിയ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അവര്‍ ആരോപിച്ചു.

വിവാഹമോചനത്തിന് താന്‍ തയ്യാറായിരുന്നില്ലെന്നും, സഹിക്കാന്‍ പറ്റാത്ത് കൊണ്ടാണ് വേര്‍പിരിഞ്ഞതെന്നും നസിയ പറഞ്ഞു. അനുപമയുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും, അനുപമയുടെ വീട്ടില്‍ചെന്ന് സംസാരിച്ചിരുന്നെന്നും നസിയ പറയുന്നു. പരാതി നല്‍കാനോ തന്നെ സഹായിക്കാനോ ആരും ഇല്ലെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി സഹായിക്കാമെന്ന് പറഞ്ഞിരുന്നു.

Read more

അനുപമ പറയുന്നതെല്ലാം കള്ളമെന്നാണ് നസിയയുടെ ആരോപണം. ആശുപത്രിയില്‍ നിന്നും വന്ന ശേഷമാണ് അനുപമ ഒപ്പിട്ടതെന്ന് നസിയ പറഞ്ഞു. വിവാഹ ബന്ധം വേര്‍പിരിയാന്‍ അനുപമയുടെ പിതാവ് തന്നെ വിളിച്ചിരുന്നുവെന്നും നസിയ മാധ്യമങ്ങളോട് പറഞ്ഞു. ആരുടെയും സമ്മര്‍ദ്ദ പ്രകാരമല്ല തന്റെ പ്രതികരണമെന്നും നസിയ പറയുന്നു.