ഏട്ടുവയസുകാരിക്ക് അമ്മയുടെ ക്രൂരമര്‍ദ്ദനം, പൊലീസ് എത്തിയപ്പോള്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ഏട്ടുവയസുകാരിക്ക് നേരെ അമ്മയുടെ ക്രൂരമര്‍ദ്ധനം.മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റപാടും കയ്യില്‍ ചതവുകളുമുണ്ട്. മര്‍ദ്ധനം കണ്ടു നില്‍ക്കാനാകാതെ അമ്മൂമ്മ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം.

തന്റെ മകള്‍, കൊച്ചുമകളെ ഉപദ്രവിക്കുന്നതുകണ്ട അമ്മൂമ്മയാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഷാളില്‍ കെട്ടിത്തൂങ്ങിയ യുവതിയെ ഷാള്‍ അറുത്തുമാറ്റി പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. സമീപം കുട്ടികള്‍ക്കായി രണ്ട് ഷാളുകളും കുരുക്കിട്ടുകെട്ടിയ നിലയില്‍ പൊലീസ് കണ്ടെത്തി.

യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്ക് നേരെയാണ് ക്രൂരമായ മര്‍ദ്ധനമുണ്ടായത്. രണ്ടാമത്തെ വിവാഹത്തില്‍ ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്‌ക്കൊപ്പമാണു ഭര്‍ത്താവുമായി കഴിയുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം നില്‍ക്കാനാണ് എട്ട് വയസ്സുകാരി ഹോസ്റ്റലില്‍ നിന്നെത്തിയത്.

Read more

ഇന്നലെ രാവിലെ കുട്ടിയെ യുവതി വഴക്കുപറയുന്നത് മുത്തശ്ശി വിലക്കിയപ്പോള്‍ കുട്ടിയെ ആക്രമിച്ചെന്നാണു പറയുന്നത്. സ്വന്തം അമ്മ യെയും യുവതി ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു.