വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; ലോറി തകര്‍ത്ത് അരിയും പഞ്ചസാരയും ഭക്ഷിച്ചു

പൂപ്പാറയില്‍ തലകുളത്ത് വീണ്ടും ഒറ്റയാന്‍ ‘അരിക്കൊമ്പന്റെ’ ആക്രമണം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലൂടെ പലച്ചരക്ക് സാധനങ്ങളുമായി എത്തിയ ലോറി ആന തകര്‍ത്തു. വാഹനത്തില്‍ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ഭക്ഷിക്കുകയും ചെയ്തു.

തമിഴ്നാട്ടില്‍ നിന്നും മൂന്നാറിലേക്ക് പോയ വാഹനമാണ് വെളുപ്പിന് അഞ്ചു മണിയോടെ ആന തകര്‍ത്തത്. ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം, അരിക്കൊമ്പനെ പിടിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് അറിയിച്ചിട്ടുണ്ട്. കൂട് നിര്‍മ്മാണവും പൂര്‍ത്തിയാക്കി. മറ്റ് നടപടികള്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം എത്തിയതിന് ശേഷം യോഗം ചേര്‍ന്ന് വിലയിരുത്തും. പിന്നീടാകും ദൗത്യത്തിലേയ്ക്ക് കടക്കുക

Read more

നാല് കുങ്കിയാനകളെയും കൊണ്ടുവരും. ആനയെ പിടിക്കാന്‍ ശ്രമിക്കുന്ന ദിവസങ്ങളില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷത്തീയതികള്‍ ഒഴിവാക്കിയാകും നിരോധനാജ്ഞ പ്രഖ്യാപിക്കുകയെന്നും മന്ത്രി ശശീന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.