സിലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് മൂന്ന് വട്ടം, സയനൈഡ് കലര്‍ത്താന്‍ ഷാജുവാണ് സഹായിച്ചതെന്നും ജോളി

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്താന്‍ മൂന്നുവട്ടം ശ്രമിച്ചുവെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി. ഇതേക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്നു സിലി. ആദ്യ ഭാര്യ സിലിയെ കൊല്ലാന്‍ ഷാജുവാണു തന്നെ സഹായിച്ചതെന്നും തെളിവെടുപ്പിനിടെ ജോളി പറഞ്ഞു. ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ ഷാജുവാണ് സഹായിച്ചതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

Read more

2016ല്‍, ജോളിക്കൊപ്പം ദന്താശുപത്രിയില്‍ പോയ സിലി അവിടെവെച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സിലിക്ക് പച്ചവെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് പോലീസിന് ജോളി മൊഴി നല്‍കിയിരിക്കുന്നത്.