രാഹുൽ ഈശ്വറിന് വീണ്ടും കുരുക്ക് മുറുകുന്നു. ഹണി റോസിനെതിരെ നടത്തിയ മോശം പരാമർശത്തിൽ എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കി തൃശൂർ സ്വദേശി സലീം. ചാനൽ ചർച്ചകളിൽ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം നടി രാഹുലിനെതിരെ പരാതി നൽകിയിരുന്നു. അതിൽ ഇത് വരെ കേസ് രജിസ്റ്റർ ചെയ്യ്തിട്ടില്ല. പരാതി വിശദമായി പഠിച്ച് വരികയാണെന്നും, നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കേസെടുക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകു എന്ന് പോലീസ് വ്യക്തമാക്കി.
Read more
രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് പരാതി നൽകിയത്. ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസിന്റെ പരാതി. വിഷയം സൈബര്‍ ക്രൈമിന്റെ പരിധിയില്‍ വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കേസ് സൈബര്‍ സെല്ലിന് കൈമാറും.