തൃശൂർ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വിഎ ബാലു. ആവശ്യം അറിയിച്ച് ദേവസ്വം അധികൃതർക്ക് ബാലു അപേക്ഷ നൽകി. ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് തുടർ കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും ബാലു പറഞ്ഞു.
ഉത്സവകാലം അടുത്തുവരികയാണ്, താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. കഴകം ജോലിക്ക് ഇല്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കിൽ വരാമെന്നും ഉള്ള നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും ബാലു പറഞ്ഞു. വിഷയം സംബന്ധിച്ച് കൂടൽമാണിക്യം ദേവസ്വം കമ്മിറ്റി യോഗം ഇന്ന് ചേരും. ബാലുവിൻറെ അപേക്ഷ പരിഗണിക്കും, ആവശ്യം സർക്കാരിനെ അറിയിക്കുമെന്നും ദേവസ്വം ചെയർമാൻ സികെ ഗോപി വ്യക്തമാക്കി.