കോഴിയെ പിടിക്കാനെത്തി, കരടി വീട്ടിലെ കിണറ്റില്‍ വീണു

തിരുവനന്തപുരം വെള്ളനാട്ട് വീട്ടു കിണറ്റില്‍ കരടി വീണു. കോഴിയെ പിടിക്കുന്നതിനിടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. തൊട്ടടുത്തുള്ള വനത്തില്‍ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം.

അരുണിന്റെ അയല്‍വാസിയുടെ വീട്ടിലെ രണ്ടു കോഴികളെ കരടി പിടികൂടി. മൂന്നാമത്തെ കോഴിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു. ഇതിനെ പിടിക്കുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

Read more

കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അരുണ്‍ പുറത്തേക്കിറങ്ങി നോക്കിയത്. അപ്പോഴാണ് കരടി കിണറ്റില്‍ വീണു കിടക്കുന്നത് കാണുന്നത്. തുടര്‍ന്നു വിവരം വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. കരടിയെ മയക്കുവെടി വെച്ച് പുറത്തെടുക്കാന്‍ ശ്രമം തുടങ്ങി.