ഇടുക്കിയിലെ കള്ളവോട്ട്: യു.ഡി.എഫിന്റെ പരാതി കളക്ടര്‍ ഇന്നു പരിശോധിക്കും

ഇടുക്കിയില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫിന്റെ പരാതി ജില്ലാ കളക്ടര്‍ ഇന്നു പരിശോധിക്കും. ഇടുക്കിയിലെ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്നായിരുന്നു യുഡിഎഫ് പരാതി നല്‍കിയത്. രണ്ട് ബൂത്തുകളില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വോട്ട് ചെയ്തെന്നായിരുന്നു പരാതി.

Read more

എന്നാല്‍ ആരോപണം മന്ത്രി എം എം മണി അടക്കമുള്ള സിപിഎം നേതാക്കള്‍ പാടെ നിഷേധിച്ചിരുന്നു. അതേ സമയം കള്ളവോട്ട് പരിശോധനയില്‍ ബൂത്തുകളില്‍ സിസിടിവി ഇല്ലാതിരുന്നത് നടപടി ക്രമങ്ങള്‍ സങ്കീര്‍ണമാക്കിയേക്കും.