കണ്ണൂരില്‍ ബോംബ് സ്‌ഫോടനങ്ങള്‍ അവസാനിക്കുന്നില്ല; ഐസ്‌ക്രീം ബോംബെറിഞ്ഞത് പൊലീസ് വാഹനത്തിന് നേരെ

കണ്ണൂര്‍ ചക്കരക്കല്ല് ബാവോടില്‍ പൊലീസ് വാഹനത്തിന് മുന്നില്‍ ഐസ്‌ക്രീം ബോംബെറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 4ന് ആയിരുന്നു സംഭവം നടന്നത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പൊലീസ് വാഹനത്തിന് തൊട്ടുമുന്നിലേക്കാണ് ബോംബെറിഞ്ഞത്. പ്രദേശത്ത് സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ചക്കരക്കല്ല് ബാവോടുള്ള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടായിരുന്നു സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ പ്രദേശത്ത് നിരീക്ഷണത്തിനെത്തിയ പൊലീസ് വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.

Read more

സ്‌ഫോടനത്തിന് പിന്നാലെ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ബോംബെറിഞ്ഞത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.