വനിതാ മജിസ്ട്രേറ്റിനെ വീഡിയോയിലൂടെ അധിക്ഷേപിച്ചു; പരാതിയുമായി അമ്മ കോടതിയില്‍; അഡ്വ. എ ജയശങ്കറിനെതിരെയും യുട്യൂബ് ചാനല്‍ ഉടമക്കെതിരെയും കേസ്

വനിതാ മജിസ്‌ട്രേറ്റിനെ വീഡിയോയിലൂടെ അധിക്ഷേപിച്ചുവെന്ന പരാതില്‍ അഡ്വ. എ ജയശങ്കറിനെതിരെ കോടതി കേസെടുത്തു. വനിതാ മജിസ്‌ട്രേറ്റിന്റെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

2021 മെയ് 13ന് പോസ്റ്റ് ചെയ്ത യൂട്യൂബ് വീഡിയോയുടെ പേരിലാണ് കേസ്. 2021ലെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാ ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1) മജിസ്‌ട്രേറ്റായ ടിയാര മേരിക്ക് എതിരെ എബിസി മലയാളം യുട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് മാതാവിന്റെ പരാതിയില്‍ പറയുന്നത്. ടിയാരയുടെ അമ്മ അഡ്വ. കെ സി ശോഭയാണ് കോടതിയില്‍ പരാതി നല്‍കിയത്.

Read more

വീഡിയോ പരിശോധിച്ച കോടതി എബിസി മലയാളം ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ക്കും അഡ്വ. എ ജയശങ്കറിനുമെതിരെ മാനനഷ്ടക്കേസ് എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (1) കോടതിയാണ് കേസെടെുക്കാന്‍ ഉത്തരവിട്ടത്. അടുത്തമാസം എട്ടിന് എബിസി മലയാളം ഓണ്‍ലൈന്‍ ചാനല്‍ എഡിറ്ററും ജയശങ്കറും നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.