യു.ഡി.എഫിന്റെ ഒത്താശയോടെയാണ് കിഫ്ബിയെ കേന്ദ്ര ഏജൻസികൾ ആക്രമിക്കുന്നത്: പിണറായി വിജയൻ

യു.ഡി.എഫിന്റെ ഒത്താശയോടെയാണ് കിഫ്ബിയെ ആക്രമിക്കാൻ കേന്ദ്ര ഏജൻസികൾ ഇറങ്ങി പുറപ്പെട്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം കിഫ്ബിയിൽ നടത്തിയ റെയ്ഡ് എല്ലാ അതിരുകളും ലംഘിച്ചു. യു.ഡി.എഫിന്‍റേത് ആരാച്ചാരുടെ പണിയാണെന്നും പ്രതിപക്ഷം തുറന്നിട്ട വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ അകത്തു കയറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

കേന്ദ്ര ഏജൻസികളുടെ നടപടി ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതാണ്. മിന്നൽ പരിശോധനയും മണിക്കൂറുകൾ നീളുന്ന പരിശോധനയും എന്തിനു വേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പര്യടത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.