വയനാട്ടില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും; സൈനിക കേന്ദ്രങ്ങള്‍ക്ക് അലര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

വയനാടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. രക്ഷാപ്രവര്‍ത്തനത്തിന് ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്കും അലര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം നടന്ന ഉടനെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം നല്‍കി.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ആര്‍മി, എയര്‍ ഫോഴ്‌സ്, നേവി തുടങ്ങിയ സേനാ വിഭാഗങ്ങള്‍ വയനാട്ടിലേക്ക് തിരിക്കും. കേന്ദ്ര പ്രതിനിധി ഉടന്‍ വയനാട്ടിലേക്ക് പോകുമെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.

അതേസമയം, വയനാട് മേപ്പടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകള്‍ക്ക് കൃത്യമായി ഇപ്പോഴും അവിടെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എയര്‍ ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഫലപ്രദമായി കാര്യങ്ങള്‍ നീക്കാന്‍ പറ്റുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ കാര്യങ്ങള്‍ കൃത്യമായി പറയാന്‍ പറ്റാത്ത അവസ്ഥയുണ്ട്. കുറച്ചുകൂടി കഴിഞ്ഞാല്‍ ആണ് കാര്യങ്ങളെല്ലാം വ്യക്തമാവുകയുള്ളൂ. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചുവെന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യങ്ങളോട് പ്രതികരിച്ചു. ഉരുള്‍പൊട്ടലില്‍ അ?ഗാധമായ ദുഃഖം അറിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാ?ഗ്ദാനം ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ?ഗാന്ധിയും ദുരന്തത്തില്‍ ദുഃഖമറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായ വാ?ഗ്ദാനം ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ?ഗാന്ധിയും ദുരന്തത്തില്‍ ദുഃഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങള്‍ വാ?ഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു.